Skip to main content

മോട്ടിവേഷന്‍ ക്ലാസ്: പ്രപ്പോസല്‍ ക്ഷണിച്ചു

    പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും ആറു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 2018-19 അധ്യയന വര്‍ഷത്തില്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിലേക്ക് ഈ രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് പ്രപ്പോസല്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11 ഉച്ചയ്ക്ക് രണ്ട് മണി. 12 ന് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രപ്പോസലുകള്‍ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ഏഴിന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ്ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2303229, 2304594.
 പി.എന്‍.എക്‌സ്.2162/18
 

date