Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ നിയമനം

    പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിലേയ്ക്ക് 2018-19 അധ്യയന വര്‍ഷത്തേയ്ക്ക് മാത്രം കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. യോഗ്യതാ പ്രമാണങ്ങളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് ഇത് തിരികെ നല്‍കും.  അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയു (ബി.എഡ്) മാണ് യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം പ്രിന്‍സിപ്പാളായി/വൈസ് പ്രിന്‍സിപ്പാളായി ജോലി നോക്കിയ പ്രവൃത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. 35 നും 58 നും മദ്ധ്യേയാണ് പ്രായപരിധി. 45,800 രൂപ പ്രതിമാസം ഓണറേറിയം ലഭിക്കും. പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി ഓഫീസ്, മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിന് എതിര്‍വശം, നെടുമങ്ങാട് എന്ന വിലാസത്തില്‍ ജൂണ്‍ അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0472-2812557.
 പി.എന്‍.എക്‌സ്.2163/18

date