Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ എട്ടിന്

  കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, അസിസ്റ്റന്റ് കെയര്‍ ടേക്കര്‍, സൈക്കോളജിസ്റ്റ്, കുക്ക് തസ്തികകളിലേക്ക് മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഓഫീസില്‍ ജൂണ്‍ എട്ടിന് രാവിലെ 11 ന് സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  തസ്തിക, യോഗ്യത, വേതനം എന്നിവ ക്രമത്തില്‍.  ഫുള്‍ടൈം റസിഡന്‍സ് വാര്‍ഡന്‍ : ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.  പ്രതിമാസം 13,000 രൂപ.  സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ : എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി).  പ്രതിമാസം 12,000 രൂപ.  ഫീല്‍ഡ് വര്‍ക്കര്‍  : എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി).  പ്രതിമാസം 10,500 രൂപ. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) : എം.എസ്.സി/എം.എ (സൈക്കോളജി), ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.  പ്രതിമാസം 7,000 രൂപ.  അസിസ്റ്റന്റ് കെയര്‍ടേക്കര്‍ : പി.ഡി.സി. പ്രതിമാസം 5,000 രൂപ.  കുക്ക് : മലയാളം എഴുതാനും വായിക്കാനും അറിയണം.  പ്രതിമാസം 8,000 രൂപ. 
    ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഫോണ്‍ : 0471 2913212, 2348666.
പി.എന്‍.എക്‌സ്.2167/18

date