സ്‌പൈസസ് ഹട്ടിന്റേയും റംസാന്‍ ഫെയറിന്റെയും ഉദ്ഘാടനം നാളെ (ജൂണ്‍ 4)
കരകൗശല വികസന കോര്‍പ്പറേഷന്‍ കേരളത്തിന്റെ തനത് കരകൗശല വസ്തുക്കളും സുഗന്ധ ദ്രവ്യങ്ങളും കൂട്ടിയിണക്കി സ്‌പൈസസ് ഇന്‍ ക്രാഫ്റ്റ്‌സ് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സ്‌പൈസസ് ഹട്ടിന്റേയും എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റംസാന്‍ ഫെയറിന്റെയും എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ട് കോമ്പൗണ്ടില്‍ ചേരുന്ന യോഗത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആദ്യ വില്‍പന മേയര്‍ വി.കെ. പ്രശാന്തും റംസാന്‍ മേളയുടെ ആദ്യ വില്‍പന വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളും നിര്‍വഹിക്കും.
മേളയില്‍ കേരളത്തിന്റെ പരമ്പരാഗത ഉല്‍പ്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും തേക്കിലും കുമ്പിള്‍ തടിയിലും തീര്‍ത്ത വിവിധ ശില്‍പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, ചൂരല്‍ ഫര്‍ണിച്ചര്‍, നെട്ടൂര്‍പെട്ടി, ലോകപൈതൃകത്തില്‍ സ്ഥാനം നേടിയ ആറന്മുള കണ്ണാടി, ടെറാകോട്ട ഉല്‍പ്പന്നങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയ്ക്കുപുറമെ ഇതര സംസ്ഥാനങ്ങളിലെ വൈവിദ്ധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളായ ഒഡീഷയിലെ ഗോത്ര ശില്‍പ്പങ്ങള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത മിഡി, ടോപ്പ്, ലക്‌നൗ ചിക്കന്‍വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, ജൂട്ട്, മുത്ത,് പവിഴം, മരതകം തുടങ്ങിയവയില്‍ ചെയ്ത ആഭരണങ്ങള്‍, പേപ്പര്‍മാഷ്, അലങ്കാര വസ്തുക്കള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, മംഗള്‍ഗിരി തുണിത്തരങ്ങള്‍ മുതലായ ചാരുതയാര്‍ന്ന കരകൗശല വസ്തുക്കളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്.
പി.എന്‍.എക്‌സ്.2170/18
- Log in to post comments