Post Category
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ജൂണ്‍ എട്ടിന്
2018-19 അധ്യയന വര്‍ഷത്തിലേക്ക് തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവിലേയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
പി.എന്‍.എക്‌സ്.2176/18
date
- Log in to post comments