Post Category
റംസാന്‍ മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 4) മുഖ്യമന്ത്രി നിര്‍വഹിക്കും
സപ്ലൈകോയുടെ റംസാന്‍ മെട്രോ ഫെയര്‍ 2018ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 4) മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കും. ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയും മേയര്‍ വി.കെ. പ്രശാന്തും വിശിഷ്ടാതിഥികളായിരിക്കും. എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.2177/18
date
- Log in to post comments