Post Category
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെക്കുറിച്ച് സര്‍വെ
ആരോഗ്യ മേഖലയിലെ മൂല്യ വര്‍ധനവ് നിര്‍ണയിക്കുന്നതിന് സംസ്ഥാനത്തിന്റെ സൂചകം കണ്ടെത്തുന്നതിനായി സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് 'കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള സര്‍വേ 2017-18' തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീധരവാര്യര് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസര്‍ എ.ചന്ദ്രശേഖരന് അധ്യക്ഷനായ പരിപാടിയില്‍ അഡീഷനല്‍ ജില്ലാ ഓഫീസര്‍മാരായ വി. പ്രകാശ് ബാബു, സി.ഗോപാലകൃഷ്ണന്, റിസര്‍ച്ച് ഓഫീസര്‍ റ്റി.വി. സ്വര്‍ണ്ണകുമാരി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ.നാരായണന്, ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
date
- Log in to post comments