Skip to main content

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള :  മത്സരാര്‍ഥികളുടേയും അധ്യാപകരുടേയും യോഗം 20ന് 

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നും അര്‍ഹത നേടിയ വിദ്യാര്‍ഥികളുടേയും എസ്‌കോട്ടിങ് അധ്യാപകരുടേയും യോഗം നവംബര്‍ 20 രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.

അപേക്ഷയിലുള്ള തിരിച്ചറിയല്‍ കാര്‍ഡില്‍ ഫോട്ടോ പതിച്ച് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും മുന്‍ വര്‍ഷത്തെ റോളിങ് ട്രോഫികളുമായെത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ അറിയിച്ചു.
 

date