ജില്ലാ ആശുപത്രിക്ക് അത്യാധുനിക ആംബുലന്‍സ് ഇന്ന് കൈമാറും
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പി വി അബ്ദുല്‍ വഹാബ് എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഇന്ന് ആശുപത്രിക്ക് കൈമാറും. ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി വി അബ്ദുല്‍വഹാബ് എം പി താക്കോല്‍ ആശുപത്രി അധികൃതര്‍ക്കു കൈമാറും.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയും സംവിധാനങ്ങളുള്ള ആംബുലന്‍സ് ഒരു ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നത്. എമര്‍ജന്‍സി സംവിധാനങ്ങള്‍, അടിയന്തിര വൈദ്യസഹായം, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ ആംബുലന്‍സില്‍ ലഭ്യമാണ്. ഈ ഉപകരണങ്ങളുടെ സഹായത്തോടെ ആംബുലന്‍സില്‍ വെച്ച് തന്നെ പ്രാഥമിക ചികില്‍സ/ജീവന്‍രക്ഷാ സഹായങ്ങള്‍ രോഗിക്ക് ലഭ്യമാകും. അടുത്ത നഗരങ്ങളിലെ മികച്ച ആശുപത്രികളിലേക്ക് കൊണ്ട് പോകുമ്പോഴും ഈ സൗകര്യങ്ങള്‍ രോഗിക്ക് സഹായമാകുമെന്ന് പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു.
2016-17 വര്‍ഷത്തെ എം പി ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് 30 ലക്ഷം രൂപ അനുവദിച്ചത്. ഇതോടൊപ്പം ഒരു സാധാരണ ആംബുലന്‍സും എം പി ആശുപത്രിക്ക് അനുവദിച്ചിരുന്നു. ഇത് രണ്ട് മാസം മുമ്പ് ആശുപത്രിക്ക് വിട്ട് നല്‍കിയിരുന്നു. ആറ് ലക്ഷം രൂപ ചെലവില്‍ എം പി ആശുപത്രിക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എം സക്കീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.
- Log in to post comments