Skip to main content

പെരിന്തല്‍മണ്ണയില്‍ രണ്ടാം ഘട്ട ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

 

പെരിന്തല്‍മണ്ണ നഗരസഭയുടെ ശുചിത്വ പദ്ധതിയായ ജീവനം പദ്ധതിയും വാര്‍ഡ് ആരോഗ്യ ജാഗ്രതാ പദ്ധതിയും  ഈ വര്‍ഷം നടത്തുന്ന  മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ബോധവല്‍ക്കരണ പരിപാടികളുടെയും ഒന്നാം ഘട്ടം പൂര്‍ത്തിയായി.രണ്ടാം ഘട്ട ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  സമയബന്ധിതമായ കലണ്ടറിന് നഗരസഭാ കൗണ്‍സില്‍ രൂപം നല്‍കി.  
രണ്ടാം ഘട്ട പ്രവര്‍ത്തനത്തിനായി എല്ലാ വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റിയുടെയും അക്കൗണ്ടില്‍ 10000 രൂപ നിക്ഷേപിച്ചിട്ടുണ്ട്.ഇത് ഉപയോഗിക്കുന്ന മുറക്ക് 5000 രൂപ കൂടി നല്‍കാന്‍ തീരുമാനിച്ചു.  ജൂണ്‍ 2നും 3 നും വാര്‍ഡുകളിലെ പൊതു സ്ഥലങ്ങള്‍ ബഹുജന സഹകരണത്തോടെ ശുചീകരിക്കണം.ജൂണ്‍ 4 മുതല്‍ 7വരെ എല്ലാ വീടും പരിസരവും വീട്ടുകാര്‍ തന്നെ ശുചീകരിക്കുകയും വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റി ഇത് മോണിറ്റര്‍ ചെയ്യുകയും വേണം.
വീടുകളിലെ പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ വേര്‍തിരിച്ച് വാര്‍ഡ് കേന്ദ്രത്തില്‍ ശേഖരിക്കാന്‍ ജീവനം സൊല്യൂഷന്‍സിന്റെ സഹായത്തോടെ  8,9, 10 തിയ്യതികളില്‍ പദ്ധതി തയ്യാറാക്കും.വാര്‍ഡ് തലത്തില്‍ ഇത്തരം പാഴ് വസ്തുക്കള്‍ ശേഖരിക്കുകയും, അതാത് ദിവസം തന്നെ ഇവ നഗരസഭയില്‍ നിന്നും നീക്കം ചെയ്യാന്‍ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.ജൂണ്‍-ജൂലൈ മാസത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ചും മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്നത് സംബന്ധിച്ചും ജനകീയ ബോധവല്‍ക്കരണ പ്രചരണങ്ങള്‍ നടത്തും.രണ്ടാം ഘട്ട ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഡെയ്‌ലി മാര്‍ക്കറ്റ് വൃത്തിയാക്കി കൊണ്ട്  നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പത്തത്ത് ആരിഫ്, ഹെല്‍ത്ത്.

 

date