വയറിളക്കരോഗ നിയന്ത്രണ വാരാചരണം ഇന്നുമുതൽ
ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വയറിളക്കരോഗ നിയന്ത്രണ വാരാചരണം ജൂൺ മൂന്നു മുതൽ ഒമ്പതു വരെ നടക്കുന്നു. ജില്ലാതല ഉദ്ഘാടനം ജൂൺ നാലിന് രാവിലെ 10ന് തണ്ണീർമുക്കം വെള്ളിയാകുളം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. വാരാചരണത്തിന്റെ ഭാഗമായി സെമിനാർ, എക്‌സിബിഷൻ എന്നിവയുണ്ടാകും. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിക്കും. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡി.വസന്തദാസ് സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, കഞ്ഞിക്കുഴിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, എസ്. ജയാമണി, ജില്ലാ പഞ്ചായത്താംഗങ്ങളായ സിന്ധു വിനു, ജമീല പുരുഷോത്തമൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ്് പ്രസിഡന്റ് രേഷ്മ റ്റി.ആർ, ബിനിത. ഡി, സുധർമ്മ സന്തോഷ് എന്നിവർ പങ്കെടുക്കും.
(പി.എൻ.എ 1172/ 2018)
- Log in to post comments