ലോകപരിസ്ഥിതി ദിനം: ഹരിതകേരളം 10-ാം ഘട്ടം ഉദ്ഘാടനം ഇന്ന്
ലോകപരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) വനം വകുപ്പിന്റെ ഹരിത കേരളം 10-ാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമാകും. പ്ലാസ്റ്റിക മാലിന്യ വര്‍ജ്ജനം എന്ന സന്ദേശം മുന്‍നിര്‍ത്തി എന്റെ മരം, നമ്മുടെ മരം, നക്ഷത്ര വനം, കുട്ടി വനം,ഔഷധത്തോട്ടം, ഹരിതതീരം, വഴിയോര തണല്‍, കാവുകളുടെയും കണ്ടല്‍കാടുകളുടെയും സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളള പത്താംഘട്ട ത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. വൈക്കം ആശ്രമം ഹയര്‍സെക്കണ്ടറി സ്കൂളില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സഖറിയാസ് കുതിരവേലി തൈ വിതരണോദ്ഘാടനം നടത്തും. വേമ്പനാട് നീര്‍ത്തട സംരക്ഷണ പദ്ധതി ആനുകൂല്യങ്ങളായ വാട്ടര്‍ ടാങ്ക്, ബയോഗ്യാസ് പ്ളാന്റ്, കംപോസ്റ്റിംഗ് യൂണിറ്റ് എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും. ടൈഗര്‍ പ്രൊജക്ട് ഫീല്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജി പി. മാത്തച്ചന് പരിസ്ഥിതിദിന സന്ദേശം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ റ്റി. സി ത്യാഗരാജന്, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ. അരവിന്ദാക്ഷന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ആര് സംഗീത, സംസ്ഥാന വന്യജീവി ബോര്‍ഡ് മെമ്പര്‍ കെ. ബിനു, ആശ്രമം ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. പ്രദീപ് കുമാര്‍, ഹരിതകേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേശ് എന്നിവര്‍ സംസാരിക്കും. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. സുദര്ശനന് സ്വാഗതവും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. പി സഞ്ജയന് നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-1135/18)
- Log in to post comments