Skip to main content
കലക്‌ട്രേറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയ അക്ഷയകേന്ദ്രം ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ ഉദ്ഘാടനം ചെയ്യുു.

കലക്‌ട്രേറ്റില്‍ അക്ഷയകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

    കലക്‌ട്രേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുവര്‍ക്ക് ഓലൈന്‍ സേവനം നല്‍കാന്‍ അക്ഷയകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കലക്‌ട്രേറ്റില്‍ അക്ഷയകേന്ദ്രം പ്രവര്‍ത്തനം തുടങ്ങുത്. മറ്റു ജില്ലകളില്‍ അക്ഷയകേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുുണ്ടെങ്കിലും മുഖ്യകേന്ദ്രമായി അനുവദിച്ച് പ്രവര്‍ത്തനം നടത്തുത് സംസ്ഥാനത്ത് ആദ്യമായാണ്. കലക്‌ട്രേറ്റില്‍ എത്തു പൊതുജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ നിറവേറ്റുതിനുള്ള സൗകര്യം ലഭിക്കുവാന്‍ ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് അക്ഷയകേന്ദ്രം ഏര്‍പ്പെടുത്തിയത്. ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ അക്ഷയകേന്ദ്രം ഉദ്ഘാടനം ചെയ്തു. എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഡി.പി.ഒ ലിറ്റിമാത്യു, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ സെബാസ്റ്റ്യന്‍, ജില്ലാ പ്രോജക്ട് മാനേജര്‍ നിവേദ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാവിധ ഓലൈന്‍ സേവനങ്ങളും ഇവിടെ ലഭിക്കും. ആധാര്‍, ബാങ്ക് കിയോസ്‌ക്, ഇന്‍ഷുറന്‍സ് സേവനങ്ങളും ഉടന്‍ ആരംഭിക്കുമെ് അക്ഷയകേന്ദ്രം സംരംഭകനായ സുഷാദ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232338.

date