പരിസ്ഥിതി ദിനം: ജില്ലാതല ഹരിതോത്സവം വെള്ളിക്കോത്ത് പി.സ്മാരക സ്‌കൂളില്‍ നടത്തി
ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഹരിതോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. വിദ്യാര്‍ത്ഥികളെയും അവര്‍ക്കു ചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ചു ഹരിതസൗഹൃദമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കി പത്ത് ഉത്സവങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഒന്നു മുതല്‍ 10-ാം ക്ലാസ് വരെയുളള കുട്ടികള്‍ക്കായി മുഖ്യമന്ത്രിയുടെ സന്ദേശമുള്‍ക്കൊളളിച്ചുളള കൈപുസ്തകങ്ങളായ ജീവതപാഠം, പാഠത്തിനപ്പുറം എന്നിവ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ വിതരണം ചെയ്തു. ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കിയതിന് കാസര്‍കോട് ജില്ലയിിെ മലപ്പച്ചേരി ജി്എല്‍പിഎസ്, അതൃക്കുഴി ജിഎല്‍പിഎസ്, ഉദിനൂര്‍ സെന്‍ട്രല്‍ എയുപിഎസ് എന്നീ വിദ്യാലയങ്ങള്‍ക്ക് ബയോഡൈവേഴ്‌സിറ്റി അവാര്‍ഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് വിതരണം ചെയ്തു.
എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, വിഎച്ച്എസ് സി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ അനുമോദിച്ചു. വൃക്ഷതൈ വിതരണോദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സതി നിര്‍വഹിച്ചു.
- Log in to post comments