Skip to main content

ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നിലവില്‍ ഒഴിവുളള സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിതരാകുവാന്‍ താത്പര്യമുളള സര്‍വകലാശാല/സെക്രട്ടേറിയറ്റ്/പി.എസ്.സി/കെ.എസ്.എ.ഡി/മെഡിക്കല്‍ -ആയുഷ്-ഹോമിയോ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/വിജിലന്‍സ് ട്രൈബ്യൂണല്‍/എന്‍ക്വയറി കമ്മീഷന്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജിന്റെ ഓഫീസ് എന്നീ വകുപ്പുകളില്‍ സമാന തസ്തികയിലുളള ഉദ്യോഗസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ നിര്‍ദിഷ്ട മാതൃകയില്‍ ബയോഡേറ്റ സഹിതം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 80596  വിലാസത്തില്‍ 30ന് മുമ്പ് ലഭിക്കണം.
പി.എന്‍.എക്‌സ്.2217/18

date