പരിസ്ഥിതി ദിനാഘോഷം : ജില്ലയില്‍ നട്ടത് ആറുലക്ഷം വൃക്ഷത്തൈ
പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയണമെന്ന ആഹ്വാനത്തോടെയുള്ള ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ചാലക്കുടി ഈസ്റ്റ് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളില്‍ ആറുലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടു. പ്ലാവ്, മാവ്, മഹാഗണി, ആര്യവേപ്പ്, ഞാവല്‍, ഇലഞ്ഞി, ഉങ്ങ്, സപ്പോട്ട, മാതളം, നീര്‍മരുത്, സീതപ്പഴം മുതലായ മുപ്പത് ഇന വൃക്ഷത്തൈകളാണ് ജില്ലയില്‍ നട്ടത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഷീജു വൃക്ഷത്തൈ വിതരണോദ്ഘാടനം നടത്തി. സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ മുഖ്യാതിഥിയായി. ചാലക്കുടി ഡി.എഫ്.ഒ ആര്‍ കീര്‍ത്തി ചടങ്ങില്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.
വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി, വാഴച്ചാല്‍ ഡി.എഫ്.ഒ എന്‍ രാജേഷ്, ചാലക്കുടി ഈസ്റ്റ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ മേധാവി ശാലിനി എം ഡി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ജയമാധവന്‍ സ്വാഗതവും ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി വി സോമരാജന്‍ നന്ദിയും പറഞ്ഞു.
- Log in to post comments