ഭിന്നശേഷി ദിനം വിപുലമായി ആചരിക്കും
ഭിന്നശേഷിദിനം വിപുലമായി ആചരിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനു എസ്.നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തീരുമാനമായി. ദിനാചരണ പരിപാടികള്‍ ഡിസംബര്‍ അഞ്ചിന് പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കലാകായിക പരിപാടികള്‍ നടക്കും. ദേശീയ തലത്തില്‍ സമ്മാനം നേടിയ സ്ഷ്യെല്‍ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ആദരിക്കും. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 22ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നതിനും തീരുമാനമായി. യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 3070/17)
- Log in to post comments