കുക്ക് നിയമനത്തിന് അപേക്ഷിക്കാം
ആലപ്പുഴ:ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റൽ, റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ കുക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസായവരും ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കെ.ജി.സി.ഇ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സ് പാസായവരും ആയിരിക്കണം. പാചകവൃത്തിയിൽ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. 40 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. താൽപര്യമുള്ളവർ, ജാതി, വരുമാനം, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ (അനക്‌സ്), ഒന്നാം നില, തത്തംപള്ളി.പി.ഒ, ആലപ്പുഴ-13 എന്ന വിലാസത്തിൽ ജൂൺ11ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടിക്കാഴ്ച 12ന് രാവിലെ 11 ന് പട്ടികജാതി വികസന ഓഫീസിൽ നടത്തും.
(പി.എൻ.എ 1209/2018)
സർട്ടിഫിക്കറ്റ് കൈപ്പറ്റണം
ആലപ്പുഴ: കെ-ടെറ്റ് ഓഗസ്റ്റ് 2017 പരീക്ഷ പാസാകുകയും യോഗ്യത സർട്ടിഫിക്കറ്റ് പരിശോധന പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ള പരീക്ഷാർഥികൾ അസൽ ഹാൾടിക്കറ്റുമായി ജൂൺ15നകം ജില്ല വിദ്യാഭ്യാസ ഓഫീസിലെത്തി കെ-ടെറ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
(പി.എൻ.എ 1210/2018)
- Log in to post comments