Skip to main content

അനധികൃത ധാതു വിപണന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

 

കരിങ്കല്ല്, മണല്‍, ഇഷ്ടിക ചെളി, ചെങ്കല്ല്, ചുണ്ണാമ്പ്കല്ല് തുടങ്ങിയ ചെറുകിട ധാതുക്കള്‍ ലൈസന്‍സില്ലാതെ വിപണനം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെ  നടപടി സ്വീകരിക്കുമെന്ന് ഖനന ഭൂവിജ്ഞാന വകുപ്പ് സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ വകുപ്പിനെ വിവരം അറിയിക്കണം. വിപണനത്തിന് ലൈസന്‍സ് എടുത്തിട്ടുളള സ്ഥാപനങ്ങള്‍  ലൈസന്‍സ് പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം പ്രദര്‍ശിപ്പിക്കണം.  

(കെ.ഐ.ഒ.പി.ആര്‍-1151/18)

date