Post Category
മുച്ചക്ര വാഹന വിതരണം
സംസ്ഥാന ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ മുച്ചക്ര വാഹനത്തിന് കോട്ടയം ജില്ലയില്‍ നിന്നും അപേക്ഷിച്ചവരില്‍ അര്‍ഹരായവര്‍ക്ക് ജൂണ്‍ ഒന്‍പതിന് ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് വാഹനം നല്‍കും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായവരില്‍ അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടമായിട്ടുളളവര്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ കുടിശ്ശിക തീര്‍ത്തടച്ച് അംഗത്വം പുതുക്കുന്നതിനും സ്ഥിരാംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം, വഴിയോര ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ബീച്ച് അംബ്രല്ല എന്നിവ ലഭിക്കുന്നതിനും ജൂണ്‍ 16വരെ അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ -04812300390.
(കെ.ഐ.ഒ.പി.ആര്‍-1153/18)
date
- Log in to post comments