മലയാളസര്‍വകലാശാലയില്‍ എം.എ. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 - 19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃകപഠനം, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്സുകളിലേക്ക് ജൂണ്‍ 25നകം അപേക്ഷ നല്‍കണം. ജൂലൈ ഏഴിന് 9.30 മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.
ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. ഓരോ കോഴ്സിനും 350 രൂപയാണ് അപേക്ഷാ ഫീസ്. (പട്ടികജാതി-വര്ഗ്ഗക്കാര്ക്കുംഭിന്നശേഷിക്കാര്ക്കും 150 രൂപ). എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നല്കുന്നവര് ഫീസ്തുക തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡി ഡി യായി നല്‍കണം .
പി.എന്‍.എക്സ്.2237/18
- Log in to post comments