Skip to main content

ദുരന്തനിവാരണ ധനസഹായം വിതരണവും  ടാബ് ലെറ്റ് കമ്പ്യൂട്ടര്‍ വിതരണവും നാളെ (ജൂണ്‍ 7)

മൃഗസംരക്ഷണ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായം വിതരണം നാളെ (ജൂണ്‍ 7) വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ വനം, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.  കെ. രാജു നിര്‍വഹിക്കും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ പ്രവര്‍ത്തന വിവരങ്ങള്‍ സമയബന്ധിതമായി ശേഖരിക്കുന്നതിന് സാങ്കേതിക ജീവനക്കാര്‍ക്ക് ടാബ് ലെറ്റ് കമ്പ്യൂട്ടര്‍ വിതരണം മേയര്‍ വി.കെ. പ്രശാന്തും കാലോചിതമായി പരിഷ്‌ക്കരിച്ച മൃഗസംരക്ഷണ വകുപ്പ് മാന്വലിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും നിര്‍വഹിക്കും.

പി.എന്‍.എക്‌സ്.2244/18

date