പരിസ്ഥിതിദിനത്തില്‍ 51 വൃക്ഷത്തൈകള്‍ നട്ട് വയലാവടക്ക് സ്കൂള്‍
ലോക പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി വള്ളിക്കോട് പഞ്ചായത്തിലെ വയലാവടക്ക് ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ പിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 51വൃക്ഷത്തൈകള്‍ നട്ടു. സ്കൂളിലേയ്ക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലുമായാണ് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുള്ളത്. പേര, ആത്ത, ചാമ്പ, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ചെടികളുമാണ് നട്ടുപിടിപ്പിച്ചത്. . എല്ലാ വൃക്ഷത്തൈകള്‍ക്ക് ചുറ്റും ജൈവവേലി സംരക്ഷിച്ച് ഇവയുടെ ദീര്‍ഘകാല സംരക്ഷണം പിടിഎ ഉറപ്പുവരുത്തും. ദിനാചരണത്തിന്‍റെ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് അംഗം ജെയ്സി കോശി നിര്‍വഹിച്ചു. എസ്എംസി ചെയര്‍മാന്‍ കെ.പി ശ്രീഷ്, ഹെഡ്മിസ്ട്രസ് എ.ജെ രാധാമണി, അധ്യാപകരായ കെ. ശശികല, ഡി. ധന്യ, ധന്യ.ജെ.മനു, ജിന്‍സി, സന്ധ്യ, സ്റ്റാഫംഗങ്ങളായ സരോജിനിയമ്മ, ബിന്ദു, ശാന്തമ്മ, സ്കൂള്‍വികസനസമിതി അംഗങ്ങളായ ഡി. സത്യവാന്‍, എ.ആര്‍ രഘുനാഥന്‍ നായര്‍, എന്‍.വിജയന്‍, വിജയമോഹനനാചാരി, മുരളി, വേണു തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാഘോഷത്തിന്‍റെ ഭാഗമായി പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതിദിന ക്വിസ് , കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പച്ചക്കറിവിത്ത് വിതരണം , പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശമുള്‍ക്കൊള്ളുന്ന കത്തിന്‍റേയും കൈപ്പുസ്തകത്തിന്‍റേയും വിതരണം എന്നിവയും നടന്നു.
(പിഎന്‍പി 1444/18)
- Log in to post comments