Post Category
പഠനോപകരണ വിതരണം
ജില്ലയിലെ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ്സ് നോഡല്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ എസ്.പി.സി സ്കൂളുകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ മൈലപ്ര സേക്രട്ട് ഹാര്‍ട്ട് സ്കൂളി ല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. റജി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ ആര്‍.പ്രദീപ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എ.അനീസ്, ജയ പ്രദീപ്, മഞ്ജു വര്‍ഗീസ്, ഷാനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പോലീസും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പ്രവ ര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
(പിഎന്‍പി 1455/18)
date
- Log in to post comments