Post Category
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ജൂണ്‍ മാസം 36 പേര്‍ക്ക് ഡങ്കിപ്പനിയും എട്ട് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കോന്നി ഗ്രാമപഞ്ചായത്തിലെ മുരിങ്ങമംഗലം ഭാഗത്തുണ്ടായ ഹെപ്പറ്റൈറ്റിസ് അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. ഇലന്തൂര്‍, കോന്നി ഹെല്‍ത്ത് ബ്ലോക്കുകളിലും പത്തനംതിട്ട നഗരസഭയിലുമാണ് ഡങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ടങ്ങളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും ക്ലബുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണം ഉണ്ടാകണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.
(പിഎന്‍പി 1459/18)
date
- Log in to post comments