Post Category
കൂടുതല്‍ മഴയ്ക്ക് സാധ്യത
ജില്ലയില്‍ ഈ മാസം 11 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും അറിയിച്ചു. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള കണ്ട്രോള് റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളില്‍ 0468 2322515, 2222515 എന്നീ നമ്പരുകളില്‍ അറിയിക്കണം.
രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനും മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുന്നതിനും പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. (പിഎന്‍പി 1460/18)
date
- Log in to post comments