Post Category
ആലപ്പുഴയില്‍ നിപയെന്ന വാര്‍ത്ത; നിപയില്ലെന്ന് സ്ഥിരീകരിച്ചു
ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തി ജനങ്ങളില്‍ നിലനില്‍ക്കുന്നതായി മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗ ബാധിതരുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്നും നിപയില്ലെന്ന് സ്ഥിരീകരിച്ചതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്‍.എല്‍.സരിത അറിയിച്ചു.
date
- Log in to post comments