ജൂണ്‍ 11 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത
ജൂണ്‍ 11 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാനുളള സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ എടുക്കുന്നതിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. മരങ്ങളുടെ ചുവട്ടിലും ജലാശയങ്ങളുടെ സമീപവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. അടിയന്തിര സാഹചര്യം നേരിടുന്നതിനുളള തയ്യാറെടുപ്പ് കളക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി 0481 2304800 എന്ന നമ്പരിലും 9446562236 എന്ന മൊബൈല്‍ നമ്പരിലും ടോള്‍ ഫ്രീ നമ്പരായ 1077 ലും ബന്ധപ്പെടാവുന്നതാണ്.
(കെ.ഐ.ഒ.പി.ആര്‍-1172/18)
- Log in to post comments