Post Category
കൈറ്റ് വിക്ടേഴ്‌സില്‍ സിനിമ
കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ന് (ജൂണ്‍ 9) രാത്രി 09.15-ന് സുരീന്ദര്‍ സിംഗ് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ പഞ്ചാബി ചലച്ചിത്രം 'മര്‍ഹി ദാ ദീവാ' സംപ്രേഷണം ചെയ്യും. ഫ്യൂഡല്‍ വ്യവസ്ഥയിലെ ഗുണദോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ രാജ് ബബ്ബാര്‍, ദീപ്തി നവാല്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു.
10 ന് രാവിലെ 09.15 ന് കുമാര്‍ സാഹ്‌നി സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'കസ്ബ' സംപ്രേഷണം ചെയ്യും. ചതിയിലൂടെ സമ്പത്തുണ്ടാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്ന ഈ ചിത്രത്തില്‍ കെ.കെ.റെയ്‌ന, മന്‍മോഹര്‍ സിംഗ്, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
പി.എന്‍.എക്‌സ്.2301/18
date
- Log in to post comments