ബദിയടുക്ക എക്‌സൈസ് റേഞ്ച് ഓഫീസ് ശിലാസ്ഥാപനം ഇന്ന്
ബദിയടുക്ക എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ശിലാസ്ഥാപനം ഇന്ന് (9) രാവിലെ 11.30 ന് ബദിയടുക്ക കെഎസ്ഇബി സബ് സ്റ്റേഷന് സമീപം നടക്കും. എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, എന്‍ഫോഴ്‌സ്‌മെന്റ് അഡീ.എക്സൈസ് കമ്മീഷണര്‍ എ.വിജയന്‍, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി.സന്തോഷ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ് അഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ബി.ശാന്ത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments