ഡെങ്കിപ്പനി ഇന്നും നാളെയും ജില്ലയില്‍ ശുചീകരണം
ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഇന്നും നാളെയും (9, 10) ജില്ല മുഴുവന്‍ ഉറവിടനശീകരണ -കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
ഇന്ന് (9) രാവിലെ ബാനത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലാകളക്ടര്‍ പങ്കെടുത്ത് പ്രവര്‍ത്തനം വിലയിരുത്തും. ഫോഗിംഗ്, ഐഎസ്എസ് പ്രവര്‍ത്തനങ്ങള്‍(ഇന്‍ഡോര്‍ സ്‌പ്രേയിംഗ്), ബോധവല്‍ക്കരണം, നോട്ടീസ് വിതരണം എന്നിവ കൂടി അനുബന്ധമായി നടക്കും. ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ ആളുകളും പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
- Log in to post comments