Skip to main content

വേണ്ടത് അക്കാദമിക് മികവും സര്‍ഗ്ഗശേഷിയും:  മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക് മികവും സര്‍ഗ്ഗശേഷി വികാസവുമാണ് വേണ്ടതെന്ന്  വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പൂത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ തെറ്റിലേക്കു പോകാതിരിക്കാനും ലഹരിക്കു അടിമപ്പെടാതിരിക്കാനുള്ള ജാഗ്രകയുണ്ടാകണം. അദ്ധ്വാനിക്കുന്നവനെയും പാവപ്പെട്ടവനെയും തിരിച്ചറിയുന്ന തലമുറയുണ്ടാകണമെന്നും വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. 
    സ്കൂളുകളുടെ പുരോഗതിക്ക് ഹൈടെക് സൗകര്യങ്ങള്‍ ആവശ്യമാണ്. വിദ്യാലയങ്ങള്‍ ഹരിത കാമ്പസായി മാറ്റണം. നൂറുമേനി വിജയം നേടിയ സ്കൂളിനെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.കെ.രാജന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണന്‍, ജില്ലാപഞ്ചായത്തംഗം ഇ.എ.ഓമന, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ.എസ്. ഉമാദേവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, പ്രധാനാധ്യാപിക കെ.വി. ജയലത തുടങ്ങിയവര്‍ സംസാരിച്ചു.

date