Skip to main content

സ്കൂള്‍ കെട്ടിടത്തിന് ശിലയിട്ടു

എറിയാട് ഗവ.കേരളവര്‍മ്മ ഹയര്‍സെക്കന്‍ററി സ്കൂള്‍ രാജ്യന്തര നിലവാരത്തി ലേക്കുയര്‍ത്തുന്നതിന്‍റെ ഭാഗമായി 8.95 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്കൂള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം വിദ്യഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.  സംസ്ഥാനസര്‍ക്കാറില്‍ നിന്നുള്ള (കിഫ്ബി) 5 കോടി,  പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അമീര്‍ അഹമ്മദ് മണപ്പാട്ട് നല്‍കുന്ന ഒരു കോടി,  എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്ററുടെ വികസന ഫണ്ടില്‍ നിന്നുള്ള തുക എന്നിവ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. 
    മൂന്ന് ഘട്ടങ്ങളികളിലായുള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ രണ്ട് നിലകളിലായി 3500 സ്ക്വയര്‍മീറ്റര്‍ വിസ്തീര്‍ണത്തില്‍ അക്കാദമിക്ക് ബ്ലോക്ക്, ഹൈസ്ക്കൂള്‍, യുപി, എല്‍ പി, ക്ലാസ്സ്മുറികളും കിച്ചണ്‍, ഡൈനിംഗ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ശുചിമുറികള്‍, ലാബ്മുറികള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള എച്ച് എസ് ബ്ലോക്കിന്‍റെ മുകളില്‍ രണ്ട് നിലകളിലായി എച്ച് എസ് ബ്ലോക്കിന്‍റ  നിര്‍മ്മാണവും നടക്കും. മൂന്നാംഘട്ടത്തില്‍ എച്ച് എസിനോടു ചേര്‍ന്ന് പുതിയകെട്ടിടവും നിര്‍മ്മിച്ച് നിലവിലുള്ളകെട്ടിടത്തിന്‍റെ മുകളില്‍ ഒരുനിലകൂടി പണിയും. ഈ ഘട്ടത്തില്‍തന്നെ സ്കൂള്‍ കോമ്പൗണ്ടില്‍ ലാന്‍റ്സ്കേപ്പ്, കോര്‍ട്ട് യാര്‍ഡ് തുടങ്ങിയവയും നിര്‍മ്മിക്കും.
    ഇ ടി ടൈസണ്‍മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് മേരിതോമസ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദിനി മോഹനന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ചതിന്‍റെ ആഘോഷവും നടന്നു. 

date