Post Category
ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണവും സാഹിത്യ പശ്ചാത്തലവും: സെമിനാര്‍ ഇന്ന്
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് (വ്യാഴം) വൈകീട്ട് 3 മുതല്‍ 5.30 വരെ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ 'ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണവും സാഹിത്യ പശ്ചാത്തലവും 'എന്ന വിഷയത്തില്‍ സാഹിത്യ സെമിനാര്‍ നടക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്.രവികുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അധ്യക്ഷത വഹിക്കും.
കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യ അവതാരകനാകും. പ്രൊഫ. ടി.എ. ഉഷാകുമാരി പ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസറും സെമിനാര്‍ കമ്മിറ്റി കണ്‍വീനറുമായ ടി.ആര്‍. മായ നന്ദിയും പറയും.
date
- Log in to post comments