മന്ത്രിസഭ വാര്‍ഷികം: 'പൊതുവിദ്യാഭ്യാസവും കേരള വികസനവും' വിദ്യാഭ്യാസ സെമിനാര്‍ ഇന്ന്
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെമിനാറുകള്‍ക്ക് ഇന്ന് (തിങ്കള്‍) തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ വിദ്യാഭ്യാസ സെമിനാറോടെ തുടക്കമാവും.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ 'പൊതുവിദ്യാഭ്യാസവും കേരള വികസനവും' എന്ന വിഷയത്തിലാണ് സെമിനാര്‍. വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ആമുഖാവതരണം നടത്തും. ജില്ലാ ആസൂത്രണസമിതി ഗവ. നോമിനി ഡോ. എം. എന്‍. സുധാകരന്‍ വിഷയം അവതരിപ്പിക്കും. തൃശൂര്‍ അര്‍ബന്‍ റിസോഴ്സ് സെന്‍റര്‍ ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ ബെന്നി ജേക്കബ് സെമിനാറില്‍ മോഡറേറ്ററാവും.
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ഡോ.എം.ആര്‍.സുഭാഷിണി, കില ഫാക്കല്‍റ്റി ഡോ. പീറ്റര്‍ എം.രാജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. തുടര്‍ന്നു നടക്കുന്ന പൊതുചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, കോളേജ് അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പ്രധാന അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ സെമിനാര്‍ ക്രോഡീകരിക്കും. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലാലി ജെയിംസ് സ്വാഗതവും തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ആര്‍. മല്ലിക നന്ദിയും പറയും.
വൈകീട്ട് ആറിന് ഇതേവേദിയില്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി 'നളചരിതം ഒന്നാം ദിവസം' അരങ്ങേറും.
- Log in to post comments