ചക്ക മഹോത്സവം 24 ന്
സംസ്ഥാന മന്ത്രിസഭയുടെ 2-ാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മെയ് 19 മുതല്‍ 26 വരെ സംസ്ഥാന ചക്ക മഹോത്സവം - 2018 സംഘടിപ്പിക്കുന്നു. മെയ് 24 രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സി എന്‍ ജയദേവന്‍ എം പി, കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതോവിശ്വാസും കൃഷി വകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍ പദ്ധതി വിശദീകരിക്കും. എം എല്‍ എ മാരായ കെ വി അബ്ദുള്‍ ഖാദര്‍, കെ യു അരുണന്‍, അനില്‍ അക്കര, ബി ഡി ദേവസ്സി, ഗീത ഗോപി, മുരളി പെരുനെല്ലി, യു ആര്‍ പ്രദീപ്, കെ രാജന്‍, വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഡെപ്യട്ടി മേയര്‍ ബീന മുരളി, കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ്ണ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു എന്നിവര്‍ ആശംസ നേരും. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ നന്ദിയും പറയും. ചക്ക മഹോത്സവത്തില്‍ സെമിനാറുകള്‍ പുറമേ ചക്കയുടെ വിവിധ ഇനങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, മേല്‍ത്തരം നടീല്‍ വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശന-വിപണന സ്റ്റാളുകള്‍ സജ്ജമാക്കുന്നുണ്ട്. കാസര്‍ഗോഡ് ഡെവലപ്പ്മെന്‍റ് ജേണ്ണലിസ്റ്റ് ശ്രീപദ്രേ നയിക്കുന്ന چചക്കകൃഷിയിലെ സാദ്ധ്യതകളും വെല്ലുവിളികളുംچ, വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് കൃഷി എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. കെ പി സുധീര്‍ നയിക്കുന്ന چചക്ക സംസ്കരണ മേഖലയിലെ സംരഭക്ത്വ സാദ്ധ്യതകള്‍چ, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബി നയിക്കുന്ന چആരോഗ്യം ചക്കയിലൂടെچ എന്നീ സെമിനാറുകള്‍ നടക്കും. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി രാജേന്ദ്രന്‍ സെമിനാറിന്‍റെ മോഡറേറ്ററാകും.
- Log in to post comments