Skip to main content

സന്നദ്ധസംഘടനകള്‍ക്ക് കേന്ദ്രധനസഹായം

 ജില്ലയിലെ സാമൂഹ്യസുരക്ഷയും ക്ഷേമവും ശാക്തീകരിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതിര സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികളിലായി ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് നല്‍കി വരുന്നു. പ്രസ്തുത ഗ്രാന്‍റുകള്‍ക്കായുളള അപേക്ഷ സമയബന്ധിതമായി ലഭിക്കുന്നതിനായി താല്‍പര്യമുളള സംഘടനകള്‍ ദീന്‍ ദയാല്‍ റീഹാബിലിറ്റേഷന്‍ സ്കീം, ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ ഓര്‍ഡര്‍ പേഴ്സണ്‍സ്, ഇന്‍റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ അഡിക്റ്റ്സ് എന്നീ സ്കീമുകള്‍ പ്രകാരം അപേക്ഷ ഓണ്‍ലൈനായി ംംം.ീരെശമഹഷൗശെേരല.ിശര.ശി., ംംം.ഷെറ.സലൃമഹമ.ഴീ്.ശി. എന്ന  വെബ് സൈറ്റില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  :  0487-2321702.

date