Skip to main content

മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം:  ദിവസവും കലാപരിപാടികള്‍

 സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി തൃശൂരിലെ വിവിധ വേദികളിലായി  മെയ് 19 മുതല്‍ 26 വരെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും. വൈകീട്ട് ആറുമുതലാണ് കലാപരിപാടികള്‍. 
    മെയ് 19 തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ കുടുംബശ്രീ - ബാലസഭയുടെ തായ്ക്വോണ്ടോ പ്രദര്‍ശനം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ബാലവേദിയുടെ നാടകം 'സ്മൃതി മണ്ഡപങ്ങളിലേക്കൊരു തീര്‍ത്ഥയാത്ര എന്നിവ അരങ്ങേറും. മെയ് 20 ന് തൃശൂര്‍ താലൂക്ക് മ്യൂസിക് ക്ലബിന്‍റെ സംഗീതപരിപാടി, 21ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന  നളചരിതം-ഒന്നാംദിവസം കഥകളി അവതരണം, 22ന്  പെണ്‍നിറവ്- കുടുംബശ്രീ കലാമേള,  23 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ തൃശൂര്‍ ടൗണ്‍ഹാളില്‍ 'ഊര്താളം' ട്രൈബല്‍ ഫെസ്റ്റ്, വൈകീട്ട് ആറിന് വിദ്യാര്‍ത്ഥി കോര്‍ണറില്‍ ആട്ടോര്‍ അയ്യപ്പന്‍ നാടന്‍ കലാസമിതിയുടെ മുടിയാട്ടവും വേലകളിയും, 24 ന് കേരളസംഗീത നാടക അക്കാദമിയുടെ നാടകം "ചക്ക", 25 ന് പി.ഭാസ്കരന്‍, ഒ.എന്‍.വി, യൂസഫലി കേച്ചേരി, മുല്ലനേഴി എന്നിവരുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന പാട്ടിന്‍റെ പാലാഴി സംഗീത പരിപാടി, 26 ന് വൈകീട്ട് മൂന്നുമുതല്‍ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം,പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ മിഷനുകളുമായി ബന്ധപ്പെട്ട് 50 ചിത്രകാരന്മാരുടെ കാന്‍വാസ് രചന, വൈകീട്ട് ആറിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. 

date