Skip to main content

സ്ലൂയിസ് ഷട്ടറുകളുടെ ഉദ്ഘാടനം 19 ന്

 വില്‍വട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂര്‍ എന്നീ വില്ലേജുകളിലെ പാടശേഖരങ്ങളിലെ 12 ചിറകളുടെ സ്ലൂയിസുകള്‍ക്ക് ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം കൃഷി, മണ്ണുപര്യവേക്ഷണ-മണ്ണ്സംരക്ഷണ വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മെയ് 19 ന് രാവിലെ 10.30 ന് വില്ലടം കമ്പോളചിറയില്‍ നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഡെപ്യൂട്ടി മേയര്‍ ബീന മുരളി എന്നിവര്‍  മുഖ്യാതിഥികളാവും. നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ ഗ്രാമീണ അടിസ്ഥാന വികസന നിധി ഉപയോഗിച്ച് വകുപ്പ് 3 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മണ്ണുപര്യവേക്ഷണ-മണ്ണ്സംരക്ഷണ വകുപ്പു ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്നി ജോസഫ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം കെ മുകുന്ദന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ശാന്ത അപ്പു, കൃഷ്ണ്‍കുട്ടിമാസ്റ്റര്‍, ബൈജു കെ വി, ഇ പ്രേംകുമാര്‍, ജോണ്‍ ഡാനിയേല്‍, അഡ്വ. സുബി ബാബു, പ്രസീജ ഗോപകുമാര്‍, ബീന ഭരതന്‍, എം ആര്‍ റോസിലി, ഇ ഡി ജോണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയശ്രീ എല്‍ തുടങ്ങിയവര്‍ ആശംസ നേരും. കോര്‍പ്പറേഷന്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ബാബു സ്വാഗതവും ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി ഡി സിന്ധു നന്ദിയും പറയും.

date