സമഗ്ര മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി മണ്ണു പര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ്
മേല്‍മണ്ണും ജലവും സംരക്ഷിച്ചുകൊണ്ട് വിവിധ നീര്‍ത്തട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയതിന്‍്റെ രണ്ടുവര്‍ഷത്തെ നേട്ടവുമായി ജില്ലാ മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ്. തൃശൂര്‍ കോര്‍പ്പറേഷനിലെ വില്‍വട്ടം,നെട്ടിശ്ശേരി, വിയ്യൂര്‍ പാടശേഖരങ്ങള്‍ക്കായുള്ള ഡ്രെയിനേജ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ച്ചറല്‍ ഡെവലപ്പ്മെന്‍്റ് സ്കീം വഴി രണ്ടുവര്‍ഷ കാലയളവില്‍ 1.49 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായി. ഇരിങ്ങനതോട് നീര്‍ത്തടം പദ്ധതി വഴി 1.38 കോടി രൂപയുടെയും കുണ്ടുതോട്-ചിറമനേങ്ങാട് വാട്ടര്‍ഷെഡ് പദ്ധതിയില്‍ 1.10 കോടി രൂപയുടെയും പൊറ്റ നീര്‍ത്തട പദ്ധതിവഴി രണ്ടുവര്‍ഷങ്ങളിലായി 79.65 ലക്ഷം രൂപയുടെയും ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെട്ട കപ്പത്തോട് വാട്ടര്‍ഷെഡ് പദ്ധതിയില്‍ 48.01 ലക്ഷം രൂപയുടെയും പ്രവര്‍ത്തനങ്ങള്‍ നടന്നു.
തുമ്പുമുറിത്തോട് നീര്‍ത്തട പദ്ധതിയില്‍ 20.89 ലക്ഷം രൂപയുടെയും പകവത്ത് നീര്‍ത്തടം പദ്ധതിയില്‍ 17.26 ലക്ഷം രൂപയുടെയും കുന്നാംതോട് നീര്‍ത്തട പദ്ധതിയില്‍ 8.9 ലക്ഷം രൂപയുടെയും പൂപ്പത്തി-വന്‍തോട് വെള്ളക്കെട്ട് നിവാരണ പദ്ധതിയില്‍ 6.5 ലക്ഷം രൂപയുടെയും പദ്ധതി പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് എസ്.ടി.കോളനി (അടിയ പണിയ പാക്കേജ്) പദ്ധതി 6.42 ലക്ഷം രൂപ ചെലവിലും നടപ്പിലാക്കി. പട്ടികജാതി കോളനികളിലെ മണ്ണുസംരക്ഷണവുമായി ബന്ധപ്പെട്ട് പറയന്‍കുന്ന് പട്ടികജാതി കോളനിയില്‍ 20.63 ലക്ഷം രൂപയുടെയും തയ്യൂര്‍ പട്ടികജാതി കോളനിയില്‍ 12.95 ലക്ഷം രൂപയുടെയും മതിക്കുന്ന് പട്ടികജാതി കോളനിയില്‍ 9.78 ലക്ഷം രൂപയുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തി.
പട്ടികവര്‍ഗ കോളനികളിലെ മണ്ണുസംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചീനിക്കുന്ന് കോളനിയില്‍ 15.26 ലക്ഷം രൂപയുടെയും പൊകലപ്പാറ കോളനിയില്‍ 18.43 ലക്ഷം രൂപയുടെയും കളപ്പാറ കോളനിയില്‍ 5.5 ലക്ഷം രൂപയുടെയും പഴവള്ളം കോളനിയില്‍ 1.15 ലക്ഷം രൂപയുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
ഈ കാലഘട്ടത്തില്‍ നാഷണല്‍ മിഷന്‍ ഫോര്‍ സസ്റ്റെയ്നബിള്‍ അഗ്രികള്‍ച്ചര്‍ പദ്ധതി വഴി മണ്ണു-ജല സംരക്ഷണത്തിലൂടെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ചെമ്പൂത്ര ക്ലസ്റ്ററിലും ചേരുംകുഴി ക്ലസ്റ്ററിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നബാര്‍ഡിന്‍്റെ സാമ്പത്തിക സഹായത്തോടുകൂടി നടപ്പിലാക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വില്ലടത്ത് നടത്താനായത് നേട്ടമായി .
ഗായത്രിപുഴ നീര്‍ത്തട പദ്ധതി, മണലിപ്പുഴ നീര്‍ത്തട പദ്ധതി എന്നിവയുടെ ഉദ്ഘാടനത്തിലൂടെ മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ് വകുപ്പ്.
- Log in to post comments