Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണം 18ന്

കഴിഞ്ഞ പ്ലസ് 2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനം മലപ്പുറം എം. എല്‍എ പി. ഉബൈദുള്ള നിര്‍വ്വഹിക്കും . ലഘുവായ്പാ പദ്ധതിയില്‍ കുഴിമണ്ണ ഡിഎസിനു അനുവദിച്ച 52 ലക്ഷം രൂപയുടെ വിതരണവും എംഎല്‍എ നിര്‍വ്വഹിക്കും. കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും നടക്കും
 ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നവം18 ന് രാവിലെ 9.30 നാണ് പരിപാടി.  മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി. എച്ച് ജമീല അധ്യക്ഷതവഹിക്കും . മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ഹംസ. കെ , മുഹമ്മദ് കുട്ടി, കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂസ പി. കെ , കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹേമലത. സി. കെ എന്നിവര്‍ പങ്കെടുക്കും ..

 

date