Skip to main content

ശിശുദിനാഘോഷം

കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ മുതിര്‍ന്നവരും സമൂഹവും കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണപറഞ്ഞു.  സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.വി. സുഭാഷ്‌കുമാര്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ സി.ആര്‍.ലത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ സംസാരിച്ചു. ജില്ലയിലെ വിവിധ അങ്കണവാടികളില്‍ നിന്നായി 500 ല്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
 അങ്കണവാടി കുട്ടികള്‍ക്കായി നടത്തിയ കലാമത്സരങ്ങളില്‍ ലളിതഗാന മത്സരത്തില്‍ പെരുമ്പടപ്പ് ഐ.സി.ഡി.എസ് പ്രൊജക്ടിലെ ഗായത്രി.സി.ജെ ഒന്നാം സ്ഥാനവും തിരൂരങ്ങാടി ഐ.സി.ഡി.എസ് ലെ ശ്രീലക്ഷ്മി അരുണ്‍ രണ്ടാം സ്ഥാനവും നേടി.  പ്രച്ഛന്നവേഷമത്സരത്തില്‍ മലപ്പുറം അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ അഷ്മില്‍.എം.സി ഒന്നാം സ്ഥാനവും നിലമ്പൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ശരണ്‍.കെ രണ്ടാം സ്ഥാനവും നേടി.  ചിത്രരചനാമത്സരത്തില്‍ നിലമ്പൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ശ്രീനന്ദന ഒന്നാം സ്ഥാനവും മലപ്പുറം ഐ.സി.ഡി.എസ് പ്രൊജക്ടിലെ റിജുല്‍രാജ്.പി രണ്ടാം സ്ഥാനവും നേടി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.  

 

 

date