Skip to main content

ഹ്രസ്വചിത്ര പ്രദര്‍ശനവും മാജിക് ഷോയും സംഘടിപ്പിച്ചു

ജില്ലാ ശിശുസംരക്ഷണ യൂണീറ്റ് വയനാടിന്റെ നേതൃത്വത്തില്‍ ബാലാവകാശവാരാചരണം വിബ്ജിയോര്‍-2017ന്റെ രണ്ടാം ദിനം (ഇന്‍സ്റ്റിറ്റിയൂഷന്‍ ഡേ) കണിയാമ്പറ്റ ഹൈസ്‌കൂളില്‍ ഹ്രസ്വ ചലച്ചിത്രോത്സവവും സംവാദവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഹൈസ്‌കൂള്‍ പി.ടിഎ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടിയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത്കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അബ്ബാസ്, പ്രിന്‍സിപ്പാള്‍  മോഹനന്‍, ഹെഡ്മിസ്ട്രസ്സ് ഉഷാദേവി, റീന കെ.എല്‍ എന്നിവര്‍ സംസാരിച്ചു. ഹ്രസ്വ ചലച്ചിത്രമേളയില്‍ ശൈശവവിവാഹവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച സ്പര്‍ശം, കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ തയ്യാറാക്കപ്പെട്ട ആനിമേഷന്‍ ചിത്രം കോമള്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കണിയാമ്പറ്റ എം.ആര്‍. എസ് സ്‌കൂള്‍, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലും ഹ്രസ്വ ചലച്ചിത്രമേളകളും  മാജിക് ഷോയും സംഘടിപ്പിച്ചു.

date