Skip to main content

ആരോഗ്യത്തിന് ഹാനികരം; പി.വി.എസ് പ്രീതി ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചു

പ്രകൃതിദത്തമാണെന്ന അവകാശവാദത്തോടെ വിപണിയിലുള്ള പി.വി.എസ് പ്രീതി ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചു. രണ്ടിലധികം എണ്ണകള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന പി.വി.എസ് പ്രീതി ബ്രാന്‍ഡ് എണ്ണ ആരോഗ്യത്തിനു ഹാനികരമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍  വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലെ ശ്രീകൃഷ്ണ ഫ്‌ളോര്‍ ആന്‍ഡ് ഓയില്‍ മില്ലില്‍ നിര്‍മ്മിക്കുന്ന പി.വി.എസ് പ്രീതി ബ്രാന്‍ഡ് വെളിച്ചെണ്ണ കൂടുതലായി വില്‍ക്കുന്നത് കൂത്തുപറമ്പ് ഭാഗങ്ങളിലാണ്. ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കണമെന്നും ഈ ബ്രാന്‍ഡ് വെളിച്ചെണ്ണ എവിടെയെങ്കിലും വില്‍പ്പനയ്ക്ക് വെച്ചതു കണ്ടാല്‍ അറിയിക്കണമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.  ഫോണ്‍ നമ്പര്‍: 8943346193.

date