Post Category
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ക്യാമ്പുകളിലുളളത് 160 ലധികം കുടുംബങ്ങള്‍
ഉരുള്‍പൊട്ടല്‍ നാശം വിതച്ച കട്ടിപ്പാറ കരിഞ്ചോല പ്രദേശത്ത് വീടുകളില്‍ നിന്ന് മാറ്റിയ കുടുംബങ്ങള്‍ ക്യാമ്പുകളില്‍ തുടരുകയാണ്. നിലവില്‍ മൂന്ന് സ്‌കൂളുകളിലായാണ് പ്രദേശത്ത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വെട്ടിയൊഴിഞ്ഞ തോട്ടം ജി.യു.പി സ്‌കൂളില്‍ 57 കുടുംബങ്ങളിലായി 278 അളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചമല്‍ എല്‍.പി സ്‌കൂളില്‍ 75 കുടുംബങ്ങളിലായി 250 ആളുകളും കട്ടിപ്പാറ നസ്രത്ത് സ്‌കൂളില്‍ 34 കുടുംബങ്ങളിലായി 106 അംഗങ്ങളാണ് ഉള്ളത്.
date
- Log in to post comments