Skip to main content

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

കെല്‍ട്രോണ്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ ഫ്രീ കോച്ചിംഗ് അലൈഡ് സ്‌കീം പദ്ധതി പ്രകാരം നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗിന് ന്യൂനപക്ഷ( മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധിസ്റ്റ്, പാഴ്‌സി, ജൈന്‍) വിഭാഗക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ കുറവായ പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷം പ്ലസ് ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. 
താല്‍പ്പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി സഹിതമുള്ള ബയോഡാറ്റ സഹിതം ഹാജരാകണം. വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, ഫോണ്‍ : 0495 2301772, 8129650687. 

date