Skip to main content

ബാലചിത്രരചനാ മത്സരം നവംബര്‍ 19 ന്

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ സംസ്ഥാനതല ബാലചിത്രരചനാ മത്സരം ജവഹര്‍ ബാലഭവനില്‍ നവംബര്‍ 19ന് നടക്കും. അഞ്ചു വയസു മുതല്‍ എട്ടു വയസുവരെ പച്ച, 9-12 വെള്ള, 13-16 നീല എന്നിങ്ങനെയാണ് ജനറല്‍ ഗ്രൂപ്പുകള്‍. ഭിന്നശേഷി വിഭാഗത്തില്‍ 5-10 വയസ്സ് മഞ്ഞ ഗ്രൂപ്പും സ്പാസ്റ്റിക് അഥവാ ഒന്നിലേറെ വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, കാഴ്ചശേഷി ഇല്ലാത്തവര്‍, സംസാരം/കേള്‍വി വൈകല്യമുള്ളവര്‍ എന്നിങ്ങനെ നാലു ഉപഗ്രൂപ്പുകളുമായാണ് മത്സരിക്കുക.

11-18 വരെ പ്രായമുള്ളവര്‍ക്ക് ചുവപ്പ് ഗ്രൂപ്പും  മഞ്ഞ ഗ്രൂപ്പിന്റെ മാതൃകയില്‍ വൈകല്യങ്ങളെ അടിസ്ഥാനമാക്കി നാലു ഉപഗ്രൂപ്പുകളിലുമാണ് മത്സരങ്ങള്‍. 
പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന മഞ്ഞ, ചുവപ്പ് എന്നിവയിലുള്‍പ്പെടുന്നവരുടെ ചിത്രങ്ങളോടൊപ്പം വൈകല്യം സംബന്ധിച്ച സാക്ഷ്യപത്രവും നിര്‍ബന്ധമാണ്. ഓരോ ഗ്രൂപ്പിനും നാലെണ്ണത്തില്‍ ഒരു വിഷയം തെരഞ്ഞെടുക്കാം. മത്സരസ്ഥലത്ത് തന്നെ ചിത്രങ്ങള്‍ വരയ്ക്കണം. പേസ്റ്റല്‍ ക്രയോണ്‍, വാട്ടര്‍ കളര്‍, എണ്ണച്ചായം തുടങ്ങിയവയാണ് രചനാ മാധ്യമങ്ങള്‍.

വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. 9446957006, 9447695655, 9446706947 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. മത്സരാര്‍ത്ഥികള്‍ രാവിലെ ഒന്‍പതിന് എത്തണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ആര്‍. സന്തോഷ് അറിയിച്ചു. 
(പി.ആര്‍.കെ.നമ്പര്‍  2540/17)

date