Skip to main content

 ഓണം ബോണസ്

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് ഈ വര്‍ഷത്തെ അവസാനഘട്ട ഓണം ബോണസ് ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യുന്നതിനായി ഇനിയും ബോണസ് ലഭിക്കാത്ത അര്‍ഹരായ അംഗങ്ങള്‍ ഓഫീസിലെത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍  പരിശോധിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. ക്ഷേമനിധി  പാസ് ബുക്ക്, ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ അസ്സല്‍ ഹാജരാകണം.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നവംബര്‍ 17 നകം സാക്ഷ്യപ്പെടുത്തിയ അംഗങ്ങള്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കിയിട്ടുളള പെന്‍ഷണര്‍മാര്‍ക്കും മാത്രമാണ് ഈ വര്‍ഷത്തെ ബോണസിന് അര്‍ഹതയുണ്ടായിരിക്കുകയുളളൂയെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു.
 

date