ആവാസ് പദ്ധതി ജില്ലാതല ഉദ്ഘാടനം 20 ന്
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20 ന് രാവിലെ 9ന് തൊഴില്‍ നൈപുണ്യം വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് വെങ്ങോല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്നസെന്റ് എംപി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എറണാകുളം റൂറല്‍-ജില്ല പോലീസ് മേധാവി എ.വി. ജോര്‍ജ് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു, ജില്ല പഞ്ചായത്തംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ജോജി ജേക്കബ്, ഗ്രാമപഞ്ചായത്തംഗം ജോയി എം.പി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്, ഡിഡി പഞ്ചായത്ത് ഇന്‍ചാര്‍ജ് കെ.ജെ. ജോയ്, ജില്ല ലേബര്‍ ഓഫീസര്‍ കെ.എസ്. മുഹമ്മദ് സിയാദ്, പ്ലൈവുഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്, കിറ്റെക്സ് എംഡി സാബു എം ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments