Skip to main content

ബാലവകാശ സംരക്ഷണ വാരാചരണം

ബാലവകാശ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ 20 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  ഇതിന്റെ ഭാഗമായി വാഹനപ്രചരണ ജാഥ നവംബര്‍ 16, 18 തീയതികളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും. വാഹനപ്രചരണത്തിന്റെ ഫ്‌ളാഗ് ഓഫ് സബ് കളക്ടര്‍ ഡോ.രേണുരാജ് കളക്ടറേറ്റില്‍ നിര്‍വഹിച്ചു.

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ തെരുവു നാടകം അരങ്ങേറി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മുകുന്ദന്‍ സ്വാഗതവും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു.  
 

date